കുടിയൻമാർ കുടി നിർത്തിയില്ലെങ്കിൽ ഈ സർക്കാർ ഇനിയും കേരളീയ കൊള്ളകൾ നടത്തിക്കൊണ്ടിരിക്കും. 256 ശതമാനം നികുതി ഈടാക്കുന്നുണ്ട് എന്നൊക്കെ അറിയാമായിരുന്നെങ്കിലും, ഇത്ര വലിയ കൊള്ളയാണ് നടത്തുന്നത് എന്ന് കരുതിയിരുന്നില്ല! ഓൾഡ് മോങ്ക് റം ഉൽപ്പാദിപ്പിക്കുന്ന 'കുത്തക കമ്പനി' 12 കുപ്പിയുടെ ഒരു കെയ്‌സ് കൊടുക്കുന്നത് 1218.80 രൂപക്കാണ് (ഒരു കുപ്പിക്ക് 101.56 രൂപ). ബിവറേജസ് ഷോപ്പിൽ നിന്ന് സാധാരണക്കാർ വാങ്ങുമ്പോൾ ഒരു കുപ്പിക്ക് 1150 രൂപ ആകുന്നു... പന്ത്രണ്ട് കുപ്പിക്ക് 13,800 രൂപ! ഇവന്മാർക്ക് വല്ല കമ്പിപ്പാരയുമായി കക്കാൻ ഇറങ്ങാൻ മേലെ... ! വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ വില 2023 ഒക്ടോബർ ഒന്നാം തീയതിയും, ഇന്ത്യൻ നിർമ്മിത മദ്യത്തിന്റെ വില 2023 നവംബർ ഒന്നാം തീയതിയും വീണ്ടും വർധിപ്പിച്ചതായി വെബ്സൈറ്റിൽ കിടപ്പുണ്ട്... മാധ്യമങ്ങൾ ഇതൊന്നും അറിയാത്തത് ആണോ, അതോ അറിഞ്ഞിട്ടും കണ്ണടക്കുന്നത് ആണോ?
You have to spend many times more money to get drunk. The state administration continues to loot beverages